‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിശപ്പിന്റെ വിളി അറിയാത്തവരായി ആരുമില്ല. വയർ ചൂളം വിളിക്കാൻ തുടങ്ങിയാൽ പിന്നെ എന്തെങ്കിലും കഴിക്കാതെ ആ വിളി നിലയ്ക്കാറുമില്ല. വിവിധങ്ങളായ വിഭവങ്ങൾക്കൊണ്ട് സുഭിക്ഷമാണ് ഈ ലോകം. പല നിറത്തിലും പല രുചികളിലുമായി ആവി...
'ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം... 'ഈ ഭക്തിഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഭക്തിയോടെ പാടുന്ന ആ 'ഘന ഗംഭീര' ശബ്ദത്തിന്റെ ഉടമയെ ആർക്കും മറക്കാനുമാവില്ല. സാക്ഷാൽ കെ.ജി മാർക്കോസ്. സിനിമാ ഗാനങ്ങളും ഭക്തി...
'വെണ്ണിലാ കബഡി കുഴു' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ആരാധകരെ സൃഷ്‌ടിച്ച താരമാണ് വിഷ്ണു വിശാൽ. ചില ചിത്രങ്ങൾ പരാജയപ്പെട്ടെങ്കിലും സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ രാക്ഷനിലൂടെ താരം വൻ തിരിച്ചുവരവാണ് നടത്തിയത്....
ഏറ്റവും കൂടുതൽ ആരാധകരുള്ള വിനോദമാണ് കായികം. കാൽപ്പന്ത് കളിയും ക്രിക്കറ്റും വോളി ബോളും ടെന്നിസും ബോക്സിങും എല്ലാം ആരാധകരെ സൃഷ്ടിച്ച കായിക വിനോദങ്ങളാണ്, വികാരങ്ങളാണ്. ഗാലറിയിൽ ഇരുന്നുകൊണ്ട് കളി കാണുന്ന ഓരോ ആരാധകന്റെയും...
അർബുദത്തോട് പൊരുതി ജീവിക്കുന്നവർ എന്നും മാതൃകയാണ്. എന്നാൽ രോഗ മുക്തി നേടി ദൈനംദിന ജീവിതം സന്തോഷകരമാക്കാൻ പലർക്കും സാധിക്കാറില്ല. അത്തരത്തിൽ രോഗത്തോട് പോരാടുന്നവർക്ക് എന്നും കൈത്താങ്ങാണ് ഖത്തർ കാൻസർ സൊസൈറ്റി. അർബുദത്തിനെതിരായ ശക്തമായ...
ബിഗ് സ്ക്രീൻ അടക്കി വാഴുന്ന ചലച്ചിത്ര താരങ്ങൾക്ക് ആരാധകർ ഏറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊണ്ട് ജന മനസ്സുകൾ കീഴടക്കുന്നവരും പലപ്പോഴും പരാജയപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. കമൽഹാസൻ, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങൾ അടുത്തിടെ രാഷ്ട്രീയ പ്രവേശനം...