ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് ബുക്ക് ഫെയർ ഏപ്രിൽ 18ന് ദുബായിലെത്തും. നിലവിൽ റാസൽഖൈമ തുറമുഖത്താണ് എംവി ലോഗോസ് ഹോപ്പ് ഉളളത്. ഏപ്രിൽ 18ന് ദുബായിൽ എത്തുന്നതോടെ പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ അവസരമുണ്ടാകും. ഏപ്രിൽ 23 വരെയാണ് ദുബായിലെ പ്രദർശനം. പിന്നീട് മെയ് 17 മുതൽ ജൂൺ 4 വരെ അബുദാബിലും ഫ്ലോട്ടിംഗ് ബുക്ക് ഫെയർ നടക്കും.
അറബിയിലും ഇംഗ്ലീഷിലുമുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിട്ടുളളത്. സാക്ഷരത, സാംസ്കാരിക സഹകരണം, സാമൂഹിക അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരേയും പങ്കെടുപ്പിച്ചാണ് എംവി ലോഗോസ് ഹോപ്പ് സംഘടിപ്പിക്കുന്നത്.
ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന GBA സ്ഥാപനത്തിൻ്റെ ഭാഗമാണ് ലോഗോസ് ഹോപ്പ്. ലോഗോസ്, ഡൗലോസ്, ലോഗോസ് II എന്നിവയുടെ തുടർച്ചാണ് ലോഗോസ് ഹോപ്പ്. ലോഗോസ്, ഡൗലോസ്, ലോഗോസ് II എന്നീ കപ്പലുകൾ 1970 മുതൽ 150-ലധികം രാജ്യങ്ങളിൽ പുസ്തകമേളയുമായി സഞ്ചരിച്ചിട്ടുണ്ട്.