ഒമാനിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ. സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയാണ് യുഎഇ മുന്നറിയിപ്പു നല്‍കിയത്. ഒമാന്‍ അധികൃതര്‍ എല്ലാ എയര്‍ലൈനുകള്‍ക്കുമായി പുറപ്പെടുവിച്ച നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ മുന്നറിയിപ്പ്.
മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ രാജ്യത്തെത്തിയാല്‍ ഐസൊലേറ്റ് ചെയ്യണമെന്നാണ് ഒമാൻ്റെ നിര്‍ദേശം. യാത്ര കഴിഞ്ഞ് ഇരുപത്തിയൊന്ന് ദിവസത്തിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടാൽ ആരോഗ്യ കേന്ദ്രങ്ങളിൽ സഹായം തേടണമെന്നും ഒമാന്‍ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
മാര്‍ബര്‍ഗ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ മതിയായ മുന്‍കരുതൽ സ്വീകരിക്കുക എന്നീ നിർദ്ദശങ്ങളുമുണ്ട്. മാര്‍ബര്‍ഗ് വൈറസ് ബാധയുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും ഒമാന്‍ അറിയിച്ചു.
വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി യുഎഇയും ഖത്തറും സൌദിയും നേരത്തെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.