ദുബായ് പൊതുഗതാഗത സംവിധാനത്തിന് നേട്ടം; ജനകീയ പട്ടികയിൽ ആദ്യ പത്തിൽ

Date:

Share post:

ലോകത്ത് ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യ പൊ​തു​ഗ​താ​ഗ​തം ന​ൽ​കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ദു​ബായ്ക്ക് നേട്ടം. ഇ-​കൊ​മേ​ഴ്​​സ്​ സൈ​റ്റാ​യ പി​കോ​ഡി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ദുബായ് ആദ്യ പത്തിൽ ഇടം പിടിച്ചത്. സിം​ഗി​ൾ ടി​ക്ക​റ്റു​ക​ളു​ടെ​യും മാ​സ ടി​ക്ക​റ്റു​ക​ളു​ടെ​യും നി​ര​ക്ക്​ ഉ​ൾ​പെ​ടെ നിരവധി ഘടകങ്ങൾ വി​ല​യി​രു​ത്തി​യാ​ണ്​ റാങ്ക് പട്ടിക തയ്യാറാക്കിയത്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ മി​ക​ച്ച പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മൊ​രു​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താണ് ദുബായ്.

മെ​ട്രോ, ​ബ​സ്, ​ട്രാം, ജ​ല​ഗ​താ​ഗ​തം എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ ദുബായിൽ ഒരാൾക്ക് ശ​രാ​ശ​രി 350 ദി​ർ​ഹ​മാ​ണ്​ ഒ​രു മാ​സം ചിലവാകുക. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബായിൽ പൊ​തു​ഗ​താ​ഗം ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​. അതേ സമയം ഷാ​ർ​ജ​യി​ലെ മാ​സ​ത്തി​ലെ ശ​രാ​ശ​രി ബ​സ്​ പാ​സ്​ 225 ദി​ർ​ഹ​മാ​ണ്. അ​ബു​ദാ​ബി​യി​ൽ 80 ദി​ർ​ഹം എന്നാണ് കണക്ക്. അതേസമയം ഈ ​ന​ഗ​ര​ങ്ങ​ളി​ൽ മെ​ട്രോ, ട്രാം, ​മോ​ണോ​റെ​യി​ൽ എ​ന്നി​വ ഇ​ല്ലാത്തത് തിരിച്ചടിയായി.

ദുബായിലെ മൊത്തം യാത്രക്കാരിൽ 25 ശ​ത​മാ​നം ബ​സ്​ സ​ർ​വീ​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ജ​ല​ഗ​താ​ഗ​തം വ​ഴി യാ​ത്ര ചെ​യ്ത​ത്​ ര​ണ്ട്​ ശ​ത​മാ​ന​ം മാത്രമാണ്. കഴിഞ്ഞ വർഷം ദി​വ​സേ​ശ ശ​രാ​ശ​രി 17 ല​ക്ഷം യാ​ത്ര​ക്കാ​ർ പൊതുഗതാഗതം ഉപയോഗപ്പെടുത്തി. മാർച്ച് , ഡിസംബർ മാസങ്ങളിലാണ് യാത്രക്കാരുടെ വർദ്ധനവ് ഉണ്ടായത്. അതേസമയം
ബെ​ർ​ലി​ൻ, വാ​ർ​സോ, സിം​ഗ​പ്പൂ​ർ, ന്യൂ​യോ​ർ​ക്ക്, റോം ​എന്നീ നഗരങ്ങളാണ് പി​കോ​ഡി പ​ട്ടി​കയിൽ മുന്നിലുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...