ഓസ്‍കര്‍ അവാര്‍ഡിന് ആദ്യമായി വോട്ട് രേഖപ്പെടുത്തി നടൻ സൂര്യ

Date:

Share post:

തെന്നിന്ത്യൻ സൂപ്പർ സൂര്യ ഓസ്‍കര്‍ പുരസ്കാരത്തിനുള്ള ആദ്യ വോട്ട് രേഖപ്പെടുത്തി. ഓസ്‍കറിന് വോട്ട് ചെയ്തതായി താരം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യൻ താരമാണ് സൂര്യ.


ബോളിവുഡ് നടി കാജോളും കമ്മറ്റി അംഗമാണ്. സംവിധായിക റീമ കഗ്‍ടിയാണ് കമ്മറ്റിയിൽ ക്ഷണിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരി. ഡോക്യുമെൻ്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ക്കും ക്ഷണമുണ്ട്. ഇരുവരും സംവിധാനം ചെയ്ത ‘റൈറ്റിംഗ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ തവണ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചപ്പോള്‍ സൂര്യ നായകനായ ‘സൂരരൈ പോട്ര്’ 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയായിരുന്നു.

ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, എ ആര്‍ റഹ്‍മാൻ, അലി ഫസല്‍, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലൻ തുടങ്ങിയവരും ഇന്ത്യയിൽ നിന്ന് അക്കാദമിയുടെ ഭാഗമായിട്ടുണ്ട്. ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് സാധിക്കും.

ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇത്തവണത്തെ ഓസ്‍കറിനായി. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’വിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രീത്ത്‍സ്’, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ‘ദ് എലിഫെന്റ് വിസ്പേഴ്സ്’ എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്‍കറിനെത്തിയിട്ടുണ്ട്.

ഓസ്‍കര്‍ പുരസ്‍കാര വേദിയിലെ അവതാരകരില്‍ ഒരാളായി ഇന്ത്യയുടെ ദീപിക പദുക്കോണും സ്ഥാനം നേടിയിട്ടുണ്ട്. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സൺ, ഡ്വയിൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍. 16 പേരാണ് ഇത്തവണ ഓസ്‍കറിന് അവതാരകരായെത്തുക. 2016ല്‍ ഓസ്‍കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി നടി പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...