വാതുവയ്പും ഉത്തേജക മരുന്നുപയോഗവും തടയാന്‍ ടാസ്ക് ഫോ‍ഴ്സ് നീക്കം

Date:

Share post:

കായികരംഗത്ത് വര്‍ദ്ധിച്ചുവരുന്ന വാതുവയ്പ്പും ഉത്തേജന മരുന്നുപയോഗവും തടയാന്‍ ആഗോള കൂട്ടായ്മയെന്ന് ഇന്റർപോളിന്റെ മാച്ച്-ഫിക്‌സിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ (ഐഎംഎഫ്‌ടിഎഫ്) തീരുമാനം. മെയ് 10 മുതല്‍ 12 വരെ യുഎഇയില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. മത്സരങ്ങളിലെ കൃത്രിമത്വം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ സമന്വയിപ്പിക്കാനുള്ള ആഹ്വാനത്തോടെയാണ് യോഗം സമാപിച്ചത്.

കായിക രംഗത്തും സാമ്പത്തീക കുറ്റകൃത്യങ്ങൾ വര്‍ദ്ധിക്കുകയാണ്.ക്രിമിനൽ ഓർഗനൈസേഷനുകൾ വാതുവെപ്പിലും സ്പോർട്സ് മാർക്കറ്റുകളിലും കൂടുതലായിപ്രവർത്തിക്കുന്നെന്നും യോഗം വിലയിരുത്തി. ആഗോളതലത്തില്‍ സഹകരണം ഉറപ്പാക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ദേശീയ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു. കായിക മേഖലയുമായി ബന്ധപ്പെട്ട് സ്വീകരിക്കാവുന്ന നൂതന ‍ സാങ്കേതികവിദ്യ, ബിഗ് ഡാറ്റ, സോഷ്യൽ മീഡിയ സാധ്യതകളെ ക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്തു.

മൂന്ന് ദിവസത്തെ മീറ്റിംഗിൽ, നിയമപാലകർ, പൊതു അധികാരികൾ, കായിക ഫെഡറേഷനുകൾ, ഉത്തേജക വിരുദ്ധ സംഘടനകൾ, വാതുവെപ്പ് നിരീക്ഷണ സേവനങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് 50 രാജ്യങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് സ്പെഷ്യലിസ്റ്റുകളാണ് പങ്കെടുത്തത്. ഇന്റർപോളിന്റെ പുതുതായി രൂപീകരിച്ച ഫിനാൻഷ്യൽ ക്രൈം ആൻഡ് ആന്റി കറപ്ഷൻ സെന്റർ (IFCACC) ന് കീഴിൽ നടന്ന ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...