യുഎഇയ്ക്ക് പുറത്ത് 6 മാസം താമസിച്ചാലും റീ- എൻട്രി പെർമിറ്റ്

Date:

Share post:

റസിഡൻസി വീസ നിയമത്തിൽ വലിയ മാറ്റങ്ങളുമായി യുഎഇ. ആറുമാസത്തിലധികം എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന യുഎഇ റസിഡൻസി വീസ ഉടമകൾക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതിക്കായി അപേക്ഷിക്കാം. എന്നാൽ രാജ്യത്തിന് പുറത്ത് ഇത്രയും കാലം താമസിച്ചതിന് ഒരു കാരണം തെളിവ് സഹിതം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെൻ്റർ ഏജൻ്റുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് റീ-എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ‘6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക’ എന്നാണ് ഈ സേവനത്തിൻ്റെ പേര്. ഇത് ‘സ്മാർട്ട് സേവനങ്ങൾ’ എന്ന ടാബിന് കീഴിൽ കണ്ടെത്താനാകും. 150 ദി‍ർഹമാണ് സേവനത്തിന് ഈടാക്കുന്നത്.

ഐസിപിയിൽ നിന്ന് അപേക്ഷ അംഗീകരിച്ചതായി ഇമെയിൽ ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് യുഎഇയിൽ വീണ്ടും പ്രവേശിക്കാൻ കഴിയൂ. ഈ പ്രക്രിയ ഏകദേശം അഞ്ച് ദിവസമെടുക്കും. സേവനം പ്രയോജനപ്പെടുത്താൻ അപേക്ഷകർ അവരുടെയും സ്പോൺസറിൻ്റെയും വിശദാംശങ്ങളും പാസ്‌പോർട്ടും താമസ വിവരങ്ങളും നൽകണം.

180 ദിവസത്തിലേറെ രാജ്യത്ത് നിന്ന് മാറിനിന്നാൽ യുഎഇ നിയമം അനുസരിച്ച് റസിഡൻസി വീസ സ്വമേധയാ റദ്ദാകാറാണ് പതിവ്. ഗോൾഡൻ വീസയുള്ളവ‍ർക്ക് മാത്രമായിരുന്നു ഈ വ്യവസ്ഥയിൽ നിന്ന് ഇളവ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...