റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകിയ സന്ദേശത്തിൽ രാജ്യത്തെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കോവിഡ് മഹാമാരി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടും മികവുറ്റ ഭരണ നേതൃത്വം ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ജി20 ഉച്ചകോടി ഇന്ത്യയുടെ ജനാധിപത്യത്തെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാഷ്ട്രനിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കണമെന്ന് പറഞ്ഞ രാഷ്ട്രപതി ഭരണഘടനയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ വഴികാട്ടിയെന്നും വ്യക്തമാക്കി. രാജ്യസുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. എല്ലാ പൗരന്മാരുടെയും ജീവിതം സാര്‍ഥകമാക്കുകയാണ് യഥാർത്ഥലക്ഷ്യമെന്നും വിദ്യാഭ്യാസം വളരെ പ്രധാനമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാമെന്നാണ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.