ഒമാനില്‍ മഞ്ഞുവീ‍ഴ്ച; മലയോര മേഖലയില്‍ താപനില ഏറ്റവും കുറഞ്ഞ നിലയിലെത്തി

Date:

Share post:

ഒമാനില്‍ തണുപ്പ് അതിശക്തമായി. ഉയർന്ന പ്രദേശങ്ങളിൽ താപനില കുറഞ്ഞതോടെ മഞ്ഞ് മൂടി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിന്‍റെ പല ഭാഗത്തും രേഖപ്പെടുത്തിയത്. ജബല്‍ ശംസ് മേഖലയില്‍ താപനില പൂജ്യത്തിന് താ‍ഴെയത്തി. ജബല്‍ അഖ്ദര്‍ മേഖലയിലും മഞ്ഞ് മൂടി.

തണുത്ത കാറ്റുവീശുന്നതും തുടരുകയാണ്. വരും ദിവസങ്ങളില്‍ തണുപ്പേറുമെന്നും മഞ്ഞുവീ‍ഴ്ച കൂടുമെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകൾ. മലയോര പ്രദേശങ്ങൾക്ക് പുറമെ മറ്റിടങ്ങളിലും താപനില കുറയുമെന്നാണ് മുന്നറിയിപ്പ്.

തണുത്ത കാറ്റും ഇപ്പോൾ ശക്തമായി ഈ പ്രദേശങ്ങളിൽ എല്ലാം തുടരുന്നുണ്ട്. കാറ്റു വീളുന്നത് തണുപ്പിന്റെ കാഠിന്യം ഉയർത്തും. ഉച്ച സമയത്ത് പോലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷരുടെ മുന്നറയിപ്പ്. ജാക്കറ്റും കമ്പളി വസ്ത്രങ്ങളും ധരിച്ചാണ് ആ‍ളുകൾ മുറിക്ക് പുറത്ത് ഇറങ്ങുന്നത്.

അതേസമയം തണുപ്പും മഞ്ഞുവീ‍ഴ്ചയും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികൾ രാജ്യത്ത് എത്തുന്നുണ്ട്. പ്രവാസികളും തണുപ്പ് കാലാവസ്ഥയെ ആഘോഷമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...