ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി മോദിയെന്ന് അക്ഷയ് കുമാര്‍

Date:

Share post:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവന്‍സർ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അത് സിനിമ മേഖലയ്ക്ക് ഗുണകരമാണെന്നും അക്ഷയ് കുമാർ അവകാശപ്പെട്ടു.

ജനുവരി 17ന് നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സിനിമകളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമർശനങ്ങൾ ബിജെപിയുടെ വികസന അജണ്ടയെ ബാധിക്കുന്നതായി മോദി പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുടെ ഈ നിർദേശം സൂചിപ്പിച്ചാണ് അക്ഷയ് കുമാര്‍ മോദിയെ പുകഴ്ത്തിയിരിക്കുന്നത്. “പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശുഭസസൂചനയാണ്, അതിനെ സ്വാഗതം ചെയ്യണം. അദ്ദേഹം ഇന്ത്യയിൽ ഏറ്റവും അധികം സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹം പറയുന്ന വാക്കുകൾ കൊണ്ട് മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് സിനിമ രംഗത്തിന് നല്ലതാണ്” – അക്ഷയ് കുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...