മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ആളുകളെയും വാഹനങ്ങളെയും തിരിച്ചറിയുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു. ‘സവാഹർ’ എന്ന പേരിൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിയിൽ ഹജ്ജ്, ഉംറ ഗവേഷണങ്ങൾക്കായുള്ള 22-ാമത് സയൻ്റിഫിക് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അൽ ബസ്സാമി ഇക്കാര്യം വെളിപ്പെടുത്തിയത്.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന പോസ്റ്റുകൾ വിശകലനം ചെയ്യുകയും സുരക്ഷാ കമാൻഡ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.