അബുദാബി നഗരത്തന് പൂക്കളാല്‍ ദൃശ്യഭംഗിയൊരുക്കി നഗരസഭ. ഓരോ പ്രദേശത്തിന്‍റേയും പ്രാധാന്യം ഉൾക്കൊണ് പ്രകൃതിദത്തമായാണ് പൂക്കൾ വിരിയിച്ചത്. വലുപ്പം കുറഞ്ഞതും നിറയെ പുഷ്പിക്കുന്നതും കൂടുതല്‍ ആയുസുളളതുമായ ചെടികൾ തെരഞ്ഞെടുത്താണ് വര്‍ണവസന്തം ഒരുക്കിയത്.
റോഡിന് ഇരുവശങ്ങളിലും റൈണ്ട് എബൗട്ടുകളിലും നടപ്പാതകൾക്ക് സമീപവും പാര്‍ക്കകുളലും പൂക്കൾ വിരിഞ്ഞതോടെ നഗരഭംഗി ഇരട്ടിച്ചു. അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്. അബുദാബി കോർണിഷ്, അൽബതീൻ ഏരിയ, മുസ്സഫ റോഡ്, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, യാസ് ഐലൻഡ്, അൽ വത്ബ പാർക്ക്, റബ്ദാൻ ഗാർഡൻ, അൽ വത്ബ തുടങ്ങിയ ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.
പൂക്കൾ വിരിഞ്ഞതോടെ നഗരഭംഗി ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ജനങ്ങളുടെ മാനസികോല്ലാസം കണക്കിലെടുത്താണ് പൂവസന്തമൊരുക്കിയതെന്ന് അബുദാബാ നഗരസഭ വ്യക്തമാക്കി. പൂക്കൾ നശിപ്പിക്കുന്നവര്‍ക്കും നഗരം മലിനമാക്കുന്നവര്‍ക്കും നഗരസഭ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിയമലംഘനത്തിന് 500 ദിര്‍ഹം വരെ പിഴയും ഇടാക്കും.