ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ വെളളിയാഴ്ച പുലർച്ചെയാണ് അന്ത്യം. വാര്‍ദ്ധ്യസഹജമായ അവശതകളെ തുടര്‍ന്നായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഹീരാ ബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലും പ്രധാനമന്ത്രി അമ്മയെ സന്ദര്‍ശിച്ചിരുന്നു.കഴിഞ്ഞ ജൂണില്‍ ഹീര ബെൻ മോദി നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു. ഒരു നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതം എന്നായിരുന്നു അമ്മയെപ്പറ്റി മോദിയുടെ ട്വീറ്റ്.
1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. പിന്നീട് ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് മോദി. പ്രധാന മന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമായിരുന്നു താമസം.നിരവധി പ്രമുഖര്‍ ആദരാഞ്ജലികൾ അര്‍പ്പിച്ചു.