തീര്‍ത്ഥാടകര്‍ക്ക് ഹജ്, ഉംറ കർമങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ഹ്രസ്വ ചിത്രം പുറത്തിറക്കി ഹജ്ജ് – ഉംറ മന്ത്രാലയം. ജേർണി ഓഫ് എ ലൈഫ് ടൈം എന്ന പേരിലാണ് 11 മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയൊ പുറത്തിറക്കിയത്. അറബിക്, ഇംഗ്ലിഷ്, ഉർദു, ഫ്രഞ്ച്, ബംഗാളി, ഫാർസി, ഹൗസ, ഇന്തൊനീഷ്യ, തുർക്കി തുടങ്ങി ഒമ്പത് ഭാഷകളിലാണ് ചിത്രം തയ്യാറാക്കിയിട്ടുളളത്. രണ്ടുമാസംകൊണ്ട് 14 സ്ഥലങ്ങളിലായാണ് ചിത്രീകരണം നടത്തിയത്. ചിത്രത്തില്‍ 800 പേര്‍ വേഷമിട്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
തീർഥാടനത്തിനായി പുറപ്പെടുന്നതു മുതൽ ചടങ്ങുകൾ, പ്രധാന സ്ഥലങ്ങൾ, ഒരോ പ്രദേശത്തേയും അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് വീഡിയോ. കര്‍മ്മങ്ങൾ പൂര്‍ത്തിയാക്കി തിരിച്ചു യാത്രയാകുന്നതു വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹജ് വേളയിൽ മിന, അറഫ, മുസ്ദലിഫ, മക്ക എന്നിവിടങ്ങളിലെ സുപ്രധാന ചടങ്ങുകൾ വിഡീയോയിലൂടെ മനസ്സിലാക്കാം.തീര്‍ത്ഥാടകാലത്ത് പുണ്യപ്രദേശത്തെ തിരക്കുണ്ടാകാതിരിക്കാനും സുരക്ഷിതമായി കര്‍മ്മങ്ങൾ പൂരത്തിയാക്കുന്നതിനും വേണ്ട നിയന്ത്രണങ്ങളെപ്പറ്റിയും വിഡിയോ വിശദികരിക്കുന്നുണ്ട്.
ബോധവത്കരണത്തിന്റെ ഭാഗമായി സൗദി ജനറൽ വഖഫ് അതോറിറ്റിയുടെയും സൗദി എയല്‍ ലൈന്‍സിന്‍റേയും സംയുക്ത പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ‘സൗദിയ’ വിമാനങ്ങളിൽ ഹജ്ജ്-ഉംറ ബോധവത്കരണ വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് ധാരണ. ഒമ്പത് ഭാഷകളിലുമുളള വീഡിയോ 144 സൗദിയ വിമാനങ്ങളിൽ പ്രദർശിപ്പിക്കും. സൗദി എയർലൈൻസ് വിമാനങ്ങളിലെ ഇൻഫ്ലൈറ്റ് എൻറർടെയിൻമെൻറ് കണ്ടൻറ് പാക്കേജിലും ഉൾപ്പെടുത്തിയാണ് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുക. ഇതുവഴി തീര്‍ത്ഥാടകരിലേക്ക് കൂടുതല്‍ അറിവുകൾ എത്തിക്കാനാകുമെന്നാണ് ഹജ്ജ് – ഉംറ മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടല്‍.