ക്രിസ്മസിന് ചൂലൊളിപ്പിക്കുന്ന നോർവേക്കാർ, ചിലന്തിവലകളില്‍ ഉക്രൈനിലെ ക്രിസ്മസ് ട്രീ…. മഞ്ഞുപെയ്യും ഡിസംബർ രാവ്…

Date:

Share post:

മഞ്ഞുപെയ്യുന്ന ഡിസംബറിൽ ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ നടക്കുകയാണ്. ഓരോ രാജ്യങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാണ്, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍.ഓരോ രാജ്യങ്ങളിലും ക്രിസ്മസിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളുമുണ്ട്. അവയില്‍ ചിലത് നോക്കാം.

ചൂലൊളിപ്പിക്കുന്ന നോര്‍വേക്കാര്‍

നോര്‍വീജിയയിലെ ആളുകള്‍ ക്രിസ്മസിന് തലേദിവസം ചൂല് ഒളിപ്പിച്ചുവെക്കും. ഇതിനുപിന്നിലെ കാരണം ചൂല് ഭൂതങ്ങളെ ആകര്‍ഷിക്കുമെന്നതാണ്. തണുത്ത രാജ്യങ്ങളിലെ വീടുകളില്‍ ചിമ്മിനികള്‍ ഉണ്ടാകുമെങ്കിലും അത്രയ്ക്ക് തണുപ്പ് വരുന്ന അവസ്ഥയില്‍ മാത്രമേ അവര്‍ അത് ഉപയോഗിക്കാറുള്ളൂ. പക്ഷേ ക്രിസ്മസ് ആകുമ്പോള്‍ തണുപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിമ്മിനികളിലൂടെയും ഭൂതങ്ങള്‍ വരുമെന്ന് വിശ്വസിച്ച് ഇവർ ഈ ചിമ്മിനികള്‍ കത്തിച്ചുവെക്കും.

പള്ളിയിലേക്ക് സ്‌കേറ്റ് ചെയ്യുന്ന വെനസ്വേലക്കാര്‍

ജനങ്ങള്‍ ക്രിസ്മസ് ദിവസം പള്ളിയില്‍ പോകുക റോളര്‍ സ്‌കേറ്റിങ്ങ് ചെയ്തുകൊണ്ടാണ്. സ്‌കേറ്റ് ബോർഡിലും സ്‌കേറ്റിങ്ങ് ഷൂസിലുമാണിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാനായി വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നത്. 1960 മുതലാണ് ഇത്തരത്തില്‍ സ്‌കേറ്റ് ചെയ്ത പള്ളിയില്‍ പോകുന്ന സമ്പ്രദായം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

ജപ്പാനിലെ ക്രിസ്മസ് കെഎഫ്സി മീല്‍

ജപ്പാനിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ജപ്പാനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിരളമാണ്. ഉണ്ടെങ്കില്‍ പോലും ആഢംബരങ്ങളൊട്ടുമില്ലാതെയാണ് ആഘോഷങ്ങൾ. ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറി ആശംസകൾ അറിയിക്കുന്നതാണ് പ്രധാനം.പിന്നെ ക്രിസ്മസ് ദിനത്തില്‍ ജപ്പാനിലെ ജനങ്ങളെല്ലാം ഒരു റെസ്റ്റോറന്റിലേക്ക് പോകും. കെന്‍ഡെക്കി ഫ്രൈഡ് ചിക്കന്‍ കഴിക്കാനായിട്ടാണ് പോകുന്നത്. ഇതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. 1974 ല്‍ ജപ്പാനില്‍ ഒരു പോള്‍ട്രി ക്ഷാമമുണ്ടായ സമയത്ത് ക്രിസ്മസിന് കെഎഫ്സി ഒരു ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. വിദേശികളെ ലക്ഷ്യമിട്ട് ഒര ക്രിസ്മസ് മീല്‍ ഒരുക്കി. കെഎഫ്സിക്ക് നല്ല രീതിയില്‍ തന്നെ ഈ സമയത്ത് മാര്‍ക്കറ്റിങ്ങ് ലഭിച്ചു. അന്നു മുതൽ ജപ്പാനിലെ ജനങ്ങള്‍ക്ക് ക്രിസ്മസിന്റെ അഭിഭാജ്യഘടകമായി കെഎഫ്സി മാറി. ഇപ്പോൾ അവിടെ പോയൊരു ക്രിസ്മസ് മീല്‍ കഴിക്കണമെങ്കില്‍ പ്രീബുക്ക് ചെയ്യേണ്ട അവസ്ഥയാണ്.

ചിലന്തിവലകളില്‍ അലങ്കരിച്ച ഉക്രെയിനിലെ ക്രിസ്മസ് ട്രീ

ഉക്രെയിനിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ വ്യത്യസ്തമാണ്. ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാന ആകർഷണം ക്രിസ്മസ് ട്രീകളാണ്. ഉക്രെയിനിലെ ക്രിസ്മസ് ട്രീകളുടെ ഡിസൈന്‍ സാധാരണ ക്രിസ്മസ് ട്രീകളില്‍ നിന്നും വേറിട്ടു നില്‍ക്കും. ചിലന്തിവല ഉപയോഗിച്ചാണ് ഇിടെ ക്രിസ്മസ് ട്രീകള്‍ ഒരുക്കുന്നത്. യാഥാര്‍ത്ഥ ചിലന്തിവലകളുടെ മാതൃകയാണ് ഉപയോഗിക്കുന്നത്. ഇതിനു പിന്നില്‍ പൗരാണികമായ ഒരു കഥയുണ്ട്. പണ്ട് വിധവയായ ഒരു സ്ത്രീയും അവരുടെ കുട്ടികളും ആ നാട്ടില്‍ താമസിച്ചിരുന്നു. അടുത്ത വീടുകളിലൊക്കെ ക്രിസ്മസിന് ട്രീകള്‍ സുന്ദരമായി അലങ്കരിച്ച് വെച്ചിരിക്കുന്നത് പോലെ പാവപ്പെട്ട ഈ സ്ത്രീക്കും കുട്ടികള്‍ക്കും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ ദരിദ്രരായിരുന്നു. എന്നാലും അലങ്കാരങ്ങള്‍ ഇല്ലാത്ത ക്രിസ്മസ് ട്രീ അവരുടെ പൂന്തോട്ടത്തിലുണ്ടായിരുന്നു. പക്ഷേ അത് ഭംഗിയായി അലങ്കരിക്കാനുള്ള പണമൊന്നും കൈവശമില്ലായിരുന്നു. ഇങ്ങനെ വിഷമിച്ചിരുന്ന അവര്‍ ഒരു ദിവസം ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മുറ്റത്ത് കണ്ടത് ചിലന്തി വല കൊണ്ട് അലങ്കരിച്ച മനോഹരമായ ക്രിസ്മസ് ട്രീകളായിരുന്നു. ഇത് വെറും ചിലന്തിവലകളായിരുന്നില്ല സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ചവ. രാവിലെ ആയതുകൊണ്ട് സൂര്യ പ്രഭാവത്തില്‍ ആ ക്രിസ്മസ് ട്രീ തിളങ്ങി. അന്ന് മുതല്‍ക്കാണ് ഈ ആചാരം പിന്തുടരാന്‍ ആരംഭിച്ചത്. ഇത്തരത്തില്‍ ക്രിസ്മസ് ട്രീകള്‍ അലങ്കരിച്ചാല്‍ ഭാഗ്യം വന്നു ചേരുമെന്നും വിശ്വാസമുണ്ട്.

ചെരുപ്പെറിയുന്ന ചെക്ക് റിപബ്ലിക്കിലെ സ്ത്രീകള്‍

ഇവിടെ ക്രിസ്മസ് ദിനത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഒരാഘോഷമുണ്ട്. കതകിന് എതിര്‍വശം സ്ത്രീകള്‍ തിരിഞ്ഞു നിന്ന് തോളിന് പിറകില്‍ ഇവര്‍ ഷൂസ് വലിച്ചെറിയും. ഈ ഷൂ ചെന്ന് വീഴുന്നത് കതകിനെ ലക്ഷ്യം വെച്ചാണെങ്കില്‍ ആ വര്‍ഷം അവരുടെ വിവാഹം നടക്കും. അതല്ല ഹീലാണ് പോയിന്റ് ചെയ്യുന്നതെങ്കില്‍ ആ വര്‍ഷം വിവാഹം നടക്കില്ലെന്നുമാണ് പറയപ്പെടുന്നത്.

ജര്‍മ്മനിയിലെ ക്രിസ്മസ് പിക്കിൾ

ക്രിസ്മസ് ട്രീ അലങ്കരിക്കാൻ ജര്‍മ്മനിയില്‍ ക്രിസ്മസ് പിക്കിള്‍ ഉപയോഗിച്ചിരുന്നു. ഈ അലങ്കാര വസ്തു ക്രിസ്മസ് ട്രീയില്‍ ഒളിപ്പിച്ചുവെക്കും. എന്നിട്ട് ഇത് കുട്ടികളോട് കണ്ടെത്താനായി ആവശ്യപ്പെടും. ഏത് കുട്ടിയാണ് ഇത് ആദ്യം കണ്ടെത്തുന്നത് അവര്‍ക്ക് സാധാരണ ക്രിസ്മസ് സമ്മാനത്തിന് പുറമേ ഒരു സമ്മാനം കൂടെ നല്‍കുമായിരുന്നു.

മാലിന്യങ്ങളില്‍ ചെകുത്താനെ നിര്‍മ്മിക്കുന്ന ഗ്വാട്ടിമാലക്കാർ

ഗ്വാട്ടിമാലയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. വീട്ടിലെ മാലിന്യങ്ങളും ആവശ്യമില്ലാത്ത വസ്തുക്കളും ഒന്നിച്ചു കൂട്ടി ആ നാട്ടിലെ ആളുകളെല്ലാം ചേർന്ന് ഒരു ചെകുത്താന്റെ രൂപം നിര്‍മ്മിക്കും. ഈ രൂപത്തിനെ ഇവര്‍ കത്തിക്കും പണ്ട് കാലങ്ങളില്‍ നടത്തി കൊണ്ടിരുന്നത് ഒക്ടോബറിലായിരുന്നു. കാലങ്ങള്‍ കഴിഞ്ഞാണ് ഇത് ക്രിസ്മസ് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...