സമാധാനത്തിന്‍റെ സന്ദേശവുമായി ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് ലോകം. ത്യാഗത്തിന്റേയും സ്നേഹത്തിന്‍റേയും ആൾ രൂപമായി ഭൂമിയില്‍ പിറന്ന യേശുദേവന്‍റെ ജന്‍മദിനമായാണ് വിശ്വാസസമൂഹം ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടൊരുക്കലും ഒക്കെയായി നാടെങ്ങും ആഘോഷങ്ങൾക്കായി തയ്യാറെടുത്തു കഴിഞ്ഞു. കരോൾ ഗാനങ്ങൾ മുഴങ്ങുന്ന രാവുകളും സജീവമാണ്.
യുഎഇ ഉൾപ്പടെ ഗൾഫ് നാടുകളും ആഘോഷത്തിലാണ്. വീടുകൾക്ക് പുറമെ വിവിധ സ്ഥാപനങ്ങളും സന്ദര്‍ശകരാല്‍ നിറയുന്ന പ്രധാന കേന്ദ്രങ്ങളും ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായി. ആഘോഷ കേന്ദ്രങ്ങൾക്ക് പുറമെ ക്രിസ്തുമസ് വിപണികളും സജീവമാണ്. മാളുകളിലിലേയും ഷോപ്പിംഗ് കേന്ദ്രങ്ങളിലേയും ഗിഫ്റ്റ് കോര്‍ണറുകളില്‍ തിരിക്കേറി.
പ്രത്യേക കരോൾ സര്‍വ്വീസുകൾ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും കരോള്‍ സര്വിസുകളാല് നിറയുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകൾ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പുകളാണ് ദേവാലയങ്ങളിലുളളത്. ദുബായ്, അബൂദാബി ഉൾപ്പെടെയുള്ള യുഎഇ എമിറേറ്റുകളിലെ പള്ളികളിലും പ്രത്യേക പ്രാർഥനകളുണ്ടാവും.
ക്രിസ്തുമസിനൊപ്പം പുതുവത്സരം കൂടി വന്നെത്തുന്നതിനാല്‍ ഗൾഫിലെ ആഘോഷ ദിനങ്ങൾക്ക് നീളമേറും. പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്തുമസ് സന്തോഷത്തിനും സമാധാനത്തിനുമൊപ്പം പ്രതീക്ഷയുടെ പുതുവര്‍ഷവും നേരുന്ന ആശംസാ പ്രവാഹങ്ങളുടെ ദിവസങ്ങളാണിനി. കോവിഡ് വഴിമുടങ്ങിയ വര്‍ഷങ്ങൾ മറന്നുകൊണ്ട് ഇക്കുറി ആഘോഷങ്ങൾ പൂര്‍ണതയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.