വ്യക്തിഗത സന്ദർശന വിസയിൽ ഇനി വിദേശികൾക്ക് സൗദി അറേബ്യ സന്ദർശനം നടത്താം. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനായി ഉണ്ടായിരുന്നത്. എന്നാൽ സന്ദർശനത്തിനായി തന്നെ വിസ നേടി വരാനുള്ള പുതിയ സംവിധാനം വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചു.
ഈ വിസയിൽ വരുന്നവർക്ക് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കാനും അനുവാദമുണ്ട്.
ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും കഴിയുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാർക്ക് യഥേഷ്ടം വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണ് പുതിയ വ്യക്തിഗത സന്ദർശന വിസ. visa.mofa.gov.sa എന്ന വിസ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റിൽ നിന്നാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. വിസ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ‘എൻക്വയറി’ ഐക്കൺ തെരഞ്ഞെടുത്താൽ സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.