അപ്രതീക്ഷിതമായിരുന്നു ആദ്യ മത്സരത്തിലെ തോൽവി. പക്ഷെ തളരാതെ തിരിച്ചെ്തതുമെന്ന് പ്രതീക്ഷ നൽകുകയാണ് മെസ്സി. അർജൻ്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്നും മെസ്സി ആരാധകരെ അറിയിച്ചു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും മെസ്സി പറയുന്നു. അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയതെന്നും പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
We’ll come back stronger! 🇦🇷 pic.twitter.com/ivYaPDRAeZ
— Leo Messi 🔟 (@WeAreMessi) November 22, 2022
ഖത്തർ ഫുട്ബോള്‍ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ മെസ്സി ഫാൻസിനും അർജൻ്റീന ഫാൻസിനും സമൂഹമാധ്യമങ്ങളിൽ ട്രോൾ ആക്രമണമാണ്.
പുള്ളാവൂര്‍ പുഴയിലെ മീന്‍ മുതല്‍ മത്സരത്തിലെ ഓഫ്‌സൈഡ് ട്രാപ്പ് വരെ ട്രോളിന് വഴിയൊരുക്കി.
റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദിയെ പോലൊരു ടീമിനു മുന്നിൽ മെസ്സിപ്പട അടിയറവു പറഞ്ഞതാണ് ട്രോളുകളുടെ വീര്യം കൂട്ടിയത്.
അതേസമയം ലോകകപ്പ് മത്സരത്തിൽ അർജൻ്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ മലപ്പുറത്ത് ആരാധകർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി. അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകർ ആഘോഷമാക്കിയതാണ് സംഘർഷത്തിന് കാരണം. കളികാണാൻ അർജൻ്റീന ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലെത്തി മറ്റു ടീമുകളുടെ ആരാധകർ മെസ്സിയുടെയും സംഘത്തിൻ്റെയും പരാജയം ആഘോഷമാക്കുകയായിരുന്നു.
ട്രോളുകൾ കാണാം