ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

Date:

Share post:

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് പരാതി.

ധന്യയുടെ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് ഫ്ലാറ്റ് നിർമ്മിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ വർഗീസ്. കേസിനെത്തുടർന്ന് ധന്യയ്ക്കും സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭർത്താവുമായ ജോൺ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവൽ എന്നിവർക്കെതിരെ നിയമനടപടികൾ തുടർന്ന് വന്നിരുന്നു. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയർമാനുമായ മുട്ടട ജേക്കബ് സാംസണ് കേസുമായി ബന്ധപ്പെട്ട് 2016-ൽ അറസ്റ്റിലായിരുന്നു.

നഗരത്തിലെ വിവിധ പ്രോജക്‌ടുകളിലായി 2011 മുതൽ 500ഓളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്ന് പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...