ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Date:

Share post:

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ 50 ശതമാനം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചത്. 53-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് പ്രഖ്യാപനം.

2024 ഡിസംബർ 1-ന് മുമ്പ് ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. വാഹനങ്ങൾ പിടിച്ചെടുക്കൽ, ട്രാഫിക് ബ്ലാക്ക് പോയിൻ്റുകൾ എന്നിവ റദ്ദാക്കുകയും ചെയ്യും. എന്നാൽ ഗുരുതരമായ ലംഘനങ്ങൾക്ക് ഇളവ് ഉണ്ടാകില്ലെന്നും ഉമ്മുൽ ഖുവൈൻ പൊലീസ് അറിയിച്ചു.

അജ്മാൻ പൊലീസും ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. നവംബർ 4 മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 31-ന് മുമ്പ് എമിറേറ്റിൽ നടത്തുന്ന എല്ലാ പിഴകൾക്കും ഇളവ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...