‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

Date:

Share post:

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ നടപ്പാക്കുന്നതിലും യുഎഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതുതരം ഭരണസമ്പ്രദായമാണെങ്കിലും ഏത് വിഭാഗത്തിൽപ്പെടുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനം. മിക്ക രാജ്യങ്ങളിലെയും ഏറ്റവും പ്രധാന പ്രശ്നം നിർവ്വഹണത്തിലെ പോരായ്മയാണ്. എന്നാൽ യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകൾ പകരം വയ്ക്കാനാകാത്തതാണ് എന്നാണ് ഡോ. പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കിയത്.

ആഗോളതലത്തിൽ പ്രതിഭാശാലികളായ തമിഴ്നാട് സ്വദേശികൾ ഉയർന്ന് വരാൻ കാരണം സർക്കാരിന്റെ ദ്വിഭാഷാ നയമാണ്. മാതൃഭാഷയായ തമിഴിനൊപ്പം എല്ലാവരും ആവശ്യത്തിന് ഇംഗ്ലീഷ് പഠിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമുള്ള ജോലികൾ സംസ്ഥാനത്തേക്ക് വരുമ്പോഴോ മികച്ച തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോഴോ തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് ഇത് ഗുണകരമായി മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...