ഏഷ്യന്‍ വ്യാപാര ശക്തിയാകാന്‍ ജിസിസി രാഷ്ട്രങ്ങൾ; അടുത്ത പത്ത് വര്‍ഷം നിര്‍ണായകമെന്ന് പഠനം

Date:

Share post:

ലോക സാമ്പത്തിക മേഖലയില്‍ 2030 ഓടെ ഗൾഫ് രാജ്യങ്ങൾ കൂടുതല്‍ ശക്തരാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി ജിസിസി രാഷ്ട്രങ്ങൾ വ്യാപാരം ശക്തമാക്കും. പത്ത് വര്‍ഷത്തിനുളളില്‍ 60 ശതമാനം വ്യാപാര വർധനവ് ഗൾഫ് മേഖലയിലുണ്ടാകുമെന്ന് അന്താരാഷ്ട്ര പഠന ഏജന്‍സിയായ നിക്കെയ് – ഏഷ്യാ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എണ്ണയിൽ നിന്ന് പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് ലോകം മാറുമ്പോൾ എണ്ണ ഇതര മേഖലകളുടെ വികസനത്തിന് ഗൾഫ് രാജ്യങ്ങൾ പ്രാധാന്യം നല്‍കുന്നതാണ് വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റലൈസേഷൻ, ഫിൻ‌ ടെക്, എന്നിവയുൾപ്പെടെ എണ്ണ ഇതര മേഖലകൾ അതിവേഗം വികസിപ്പികയയാണ് ഗൾഫ്. സൗരോർജ്ജം, ഹൈഡ്രജൻ തുടങ്ങിയ ബദൽ ഊർജ വൈവിധ്യത്തിന് പ്രാധാന്യം നല്‍കുന്നതും നിക്ഷേപ സാധ്യതകൾ ഉയര്‍ത്തുന്നതാണ്.

ജിസിസി രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര നീക്കങ്ങളും വ‍ളര്‍ച്ചയക്ക് ആക്കം കൂട്ടും. യുഎഇ നടപ്പാക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ കൂടുതല്‍ രാജ്യങ്ങൾ സഹകരിക്കും. സൗദിയും ഉഭയകക്ഷി ബന്ധങ്ങൾ വിപുലമാക്കുന്നത് ഗുണം ചെയ്യും. ഗൾഫ് മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ നിക്ഷേപമെത്തുമെന്ന നിഗമനമാണ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...