ഖത്തര്‍ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ബ്രസീല്‍. തിയാഗോ സില്‍വയാണ് നായകന്. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോയ്ക്ക് പകരം കസമിറോയെ ടീമില്‍ ഉള്‍പ്പെടുത്തിയതായും പരിശീലകന് ടിറ്റെ അറിയിച്ചു. ആലിസണ് ബക്കര്‍ ഗോൾ പോസ്റ്റ് കാക്കും.
നെയ്മര്‍, , ജെസ്യൂസ്, വിനീഷ്യസ്, റോഡ്രിഗോ, റിച്ചാര്ലിസണ് എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാന ആയുധങ്ങൾ . ഓരോ പൊസിഷനിലും പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ അന്തിമ സ്ക്വാഡിനെ കണ്ടെത്തുക ബ്രസീല്‍ പരിശീലകന് വെല്ലുവിളിയാകും. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ അന്തിമ ഇലവനെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റഫീഞ്ഞയും ബ്രൂണോ ഗ്വിമാറസും ആന്റണിയുമാണ് യുവതാരങ്ങളുടെ പട്ടികയിലെ പ്രമുഖര്‍.
റെക്കോര്‍ഡുകളും ബ്രസീലിന്റെ തൊട്ടടുത്തുണ്ട്. ലോകകപ്പില്‍ മൂന്നു ഗോളുകള്‍ കൂടി നേടിയാല്‍ നെയ്മര്‍ക്ക് ഗോളടിയില്‍ പെലെയെ മറികടക്കാം. 121 കളിയില്‍ നിന്ന് 75 ഗോളുകളാണ് നെയ്മറുടെ പേരിലുളളത്. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കിരീടനേട്ടവും കാനറികളുടെ ലക്ഷ്യമാണ്. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ ഏറ്റവും ഒടുവില്‍ കിരീടം നേടിയത് 2002ലാണ്.
നവംബര്‍ 24ന് സെര്‍ബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലണ്ട്, സെര്‍ബിയ, കാമറൂണ്‍ തുടങ്ങിയ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ലോകകപ്പിനെത്തിയത്.