യുഎഇയിലെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനി ഡയറക്ടർ ബോർഡിൽ വനിതകൾ നിർബന്ധം; 2025 മുതൽ പ്രാബല്യത്തിൽ

Date:

Share post:

യുഎഇയിലെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ വനിതകൾ നിർബന്ധമാണെന്ന് പ്രഖ്യാപനം. സാമ്പത്തിക മന്ത്രാലയമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. 2025 ജനുവരി മുതൽ പുതിയ നിയമം നടപ്പിലാക്കിത്തുടങ്ങും.

രാജ്യത്തെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. പുതിയ തീരുമാന പ്രകാരം നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ചതിന് ശേഷം കുറഞ്ഞത് ഒരു സീറ്റെങ്കിലും സ്ത്രീകൾക്കായി അനുവദിക്കണം. ലിംഗ സന്തുലിതാവസ്ഥ പരിപോഷിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.

യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡൻ്റ് ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഷെയ്ഖ മോന ഗാനേം അൽ മർറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...