​ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ; അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങളിൽ 3 സ്റ്റേഷനുകൾ

Date:

Share post:

യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിൻ്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി അധികൃതർ. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ മൂന്ന് സ്‌റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക.

അബുദാബിയിൽ മുസഫ വ്യവസായ മേഖലയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും മധ്യേ ഡൽമ മാളിനും മുസഫ ബസ് സ്‌റ്റേഷനും ഫീനിക്സ് ആശുപത്രിക്കും സമീപത്തായിരിക്കും സ്‌റ്റേഷൻ നിർമ്മിക്കുക. ദുബായിൽ റെഡ് ലൈനിലെ ഗോൾഫ് എസ്‌റ്റേറ്റ്സ് മെട്രോ സ്റ്റേഷനു സമീപത്തും ഫുജൈറയിൽ അൽഹിലാൽ സ്ട്രീറ്റിലും ഷാർജയിൽ യൂണിവേഴ്‌സിറ്റിക്കടുത്ത് എമിറേറ്റിലെ സുപ്രധാന സ്‌റ്റേഷൻ നിർമ്മിക്കാനുമാണ് തീരുമാനിച്ചത്. ഇതിനു പുറമെ ഒട്ടേറെ ചെറിയ സ്‌റ്റേഷനുകളും ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ഇത്തിഹാദ് റെയിലിന്റെ നിർമാണം തുടങ്ങി വർഷങ്ങളായെങ്കിലും പാസഞ്ചർ സ്‌റ്റേഷനുകളുടെ വിവരം പുറത്തുവിടുന്നത് ഇപ്പോഴാണ്. ചൈന റെയിൽവേ ഇൻ്റർനാഷനൽ ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. അൽസില മുതൽ ഫുജൈറ വരെ 1200 കിലോമീറ്റർ നീളത്തിലുള്ളതാണ് ഇത്തിഹാദ് റെയിൽ നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...