സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം 10 ദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. റഹീമിന് നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ് ഇതിനോടകം ലഭ്യമായിട്ടുണ്ട്.
10 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും മോചനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. മോചിതനായാൽ ജയിലിൽ നിന്ന് നേരിട്ട് വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കും നേരിട്ട് കയറ്റി വിടുകയാണ് ചെയ്യുക.
റിയാദിൽ രൂപീകരിച്ച അബ്ദുൽ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ട് റഹീമിന്റെ മോചനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.