നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ വിവാഹത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയാണ് വിവാഹിതയാകാനൊരുങ്ങുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വീട്ടിലെ എല്ലാവരും മെഹന്ദി ഇട്ടിരിക്കുകയാണ്. താൻ 10 വർഷങ്ങൾക്ക് ശേഷമാണ് കൈയിൽ മെഹന്തി ഇടുന്നതെന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ.
മെഹന്ദി ഇട്ട ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ആഹാനയുടെ പോസ്റ്റ്. “10 വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്ദി ഇട്ടു. വളരെ പ്രധാനപ്പെട്ട ഒരാളുടെ വിവാഹത്തിനായി’ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും മെഹന്ദി ഇട്ട ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ ബ്രൈഡൽ ഷവർ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിയയുടെ വിവാഹം സെപ്റ്റംബർ ആദ്യ വാരം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹ ദിവസം എന്നാണെന്ന് ഇതുവരെയും താര കുടുംബം വ്യക്തമാക്കിയിട്ടില്ല.