ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് കഴിഞ്ഞ വര്‍ഷം ആകെ നല്‍കിയത്.
ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഉയര്‍ന്നതാണ് ഡ്രൈവിംഗ് ലൈസന്‍സുകളിലും പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. ഡ്രൈവിംഗ് പഠനത്തിനായെത്തുന്ന വനിതകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. തൊഴിലിടങ്ങളിലേക്കും ഇതര ആവശ്യങ്ങൾക്കും സ്വന്തമായി ഡ്രൈവ് ചെയ്തുപോകുന്നത് വനിതകൾക്ക് കൂടുതല്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
കൂടുതല്‍ വനിതകൾ ഡ്രൈവിംഗ് ലൈസന്‍സുകൾ കരസ്ഥമാക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സ്വദേശികൾക്കൊപ്പം വിദേശി വനിതകളും ലൈസന്‍സുകൾ സ്വന്തമാക്കുന്നുണ്ട്. ഒരോ മണിക്കൂറിലും പുതിയതായി 13 പേര്‍ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നെന്നാണ് സ്ഥിരിവിവരണ കണക്കുകൾ.