പ്രണയം എന്നത് നോ എന്ന് പറയാനുളള അവകാശവും അത് ഉൾക്കൊളളാനുളള പക്വതയും കൂടിയാണെന്ന് പത്തനംതിട്ടയിലെ ജില്ലാപഞ്ചായത്ത് അംഗം ജിജൊ മോഡി. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്റെ സാമ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ താരമായ പത്തനംതിട്ടയുടെ സ്വന്തം മോഡിയുടെ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പാനൂരില്‍ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടി പ്രണയ നൈരാശ്യത്തിന്റെ കൊലക്കത്തിക്ക് ഇരായതിന്റെ പശ്ചാത്തലത്തിലാണ് ജിജോ മോഡിയുടെ വാക്കുകൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മാസങ്ങൾക്ക് മുമ്പ് കോന്നി എലിമുളളും പ്ളാക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ വിഷയങ്ങളിലെ ബോധവത്കരണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച പരിപാടിയിലെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്.
ജിജോ മോഡി പറയുന്നത് കേൾക്കാം
കാക്കനാട് കൊല്ലപ്പെട്ട ദേവിക, പാല സെന്റ് തോമസ് കോളേജിലെ മിഥുന
തിരുവല്ലയിലെ കവിതയും മാവേലിക്കരിയില്‍ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യ കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പെരുന്തല്‍മണ്ണയിലെ ദൃശ്യ തുടങ്ങി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളള പ്രണയപ്പകയുടെ പേരില്‍ ജീവന് നഷ്ടമായ പെണ്‍കുട്ടികളുടെ അനുഭവങ്ങൾ വിവരിച്ചാണ് ജിജോ മോദി കുട്ടികളോട് ആശയസംവാദം നടത്തിയത്. ആരും ആരുടേയും കളിപ്പാവകളല്ല. എല്ലാവര്ക്കും സ്വന്തമായി തീരുമാനമെടുക്കാനും ആ തീരുമാനം പറയാനുമുളള കഴിവുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അതിന് വെത്യാസമില്ലെന്നും ജിജോ മോദി കൂട്ടിച്ചേര്‍ക്കുന്നു.
മുമ്പ് ഇന്ത്യവിഷനില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജിജോ മോഡിയുടെ കുറിക്കുകൊളളുന്ന പ്രസംഗങ്ങൾ മുമ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വര്‍ഗീയതയ്ക്കെതിരായ ജിജോയുടെ ക്യാമ്പയിനുകളും ശ്രദ്ധേയമായിരുന്നു. കാമ്പുളള വാക്കുകളും വ്യതസ്ത ശൈലിയിലുളള അവതരണവും നിരവധി വേദികളില്‍ സംസാരിക്കാന്‍ ജിജോ മോദിയ്ക്ക് അവസരമൊരുക്കുന്നുണ്ട്. പ്രണയമെന്നത് സൗന്ദ്യര്യത്തോട് തോന്നുന്ന ആകര്‍ഷണം മാത്രമല്ലെന്നും പകയുടേയും വൈരാഗ്യത്തിന്റെയും പ്രതീകമല്ലെന്നും പത്തനംതിട്ടയുടെ സ്വന്തം മോഡി വ്യക്തമാക്കുന്നുണ്ട്.