വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം; യുഎഇയിൽ സ്കൂളുകൾ 26-ന് തുറക്കും

Date:

Share post:

രണ്ട് മാസത്തെ ആഘോഷങ്ങൾക്ക് ശേഷം യുഎഇയിലെ വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ സ്‌കൂളുകൾ ഓ​ഗസ്റ്റ് 26-നാണ് തുറക്കുക. വേനലവധി അവസാനിക്കാറായതോടെ മിക്കവരും നാട്ടിൽ നിന്നും തിരിച്ച് യുഎഇയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ട് മാസമായി ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂളുകളും ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളില‍ും വലിയ ഓഫറുകളോടെയാണ് സാധനങ്ങൾ വിൽക്കുന്നത്.

അവധിക്കായി നാട്ടിലേയ്ക്ക് പോയവർ മടങ്ങിവരാനുള്ള സമയമായതിനാൽ വിമാന കമ്പനികൾ ടിക്കറ്റ് വില വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രവാസി കുടുംബങ്ങൾ പലരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മടങ്ങിവരാതിരിക്കാൻ സാധിക്കാത്തതിനാൽ തുക നോക്കാതെയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നാൽ മറ്റുചിലർ ടിക്കറ്റ് നിരക്ക് കുറയുന്നതിനായി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...