ആശ്രിതവിസ നടപടി കർശനമാക്കാൻ യുഎഇ; 5 പേരെ സ്പോൺസർ ചെയ്യാൻ 10,000 ദിർഹം ശമ്പളം നിർബന്ധം

Date:

Share post:

ആശ്രിതവിസാ നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി യുഎഇ. ഡിജിറ്റൽ ​ഗവൺമെന്റാണ് ആശ്രിത വിസയിൽ ബന്ധുക്കളെ യുഎഇയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. അഞ്ച് ബന്ധുക്കളെ താമസ വിസയിൽ കൊണ്ടുവരുന്നതിന് കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന.

അതേസമയം, ആറ് പേരെ ‌സ്പോൺസർ ചെയ്യണമെങ്കിൽ 15,000 ദിർഹം ശമ്പളവും ഉണ്ടായിരിക്കണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്‌ടർ ജനറലാണ് തീരുമാനമെടുക്കുക. എന്നാൽ പുതിയ നിയമം എന്നാണ് പ്രാബല്യത്തിൽ വരുകയെന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭ്യമായിട്ടില്ല. മാത്രമല്ല, ജീവിത പങ്കാളിയും മക്കളും ഉൾപ്പെടെയാണോ 5 പേരെ സ്പോൺസർ ചെയ്യാൻ സാധിക്കുന്നതെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും വ്യക്തമല്ല.

യുഎഇയിൽ റഡിസൻസ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വിസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വിസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് കുറഞ്ഞത് 4,000 ദിർഹം ശമ്പളം വേണം. അല്ലെങ്കിൽ 3,000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടായിരിക്കണം.

മാതാപിതാക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും നിർബന്ധമാണ്. ഇതിനായി 5,000 ദിർഹം കെട്ടിവയ്ക്കുകയും വേണം. നാട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത, മാറ്റാരും നോക്കാനില്ലാത്ത പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ
കൊണ്ടുവരുന്നതിനായി പ്രത്യേക അനുമതിയും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...