യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. പകൽ രാജ്യത്തെ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിലാണ് 49 ഡിഗ്രി വരെ താപനില ഉയരുക. പകൽസമയത്ത് രാജ്യത്ത് നേരിയതോ മിതമായതോ ആയ രീതിയിൽ മണൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ രീതിയിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.