ലോക്സഭാ ഇലക്ഷനിൽ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപി തൃശൂരിലെ സ്വീകരണം ഏറ്റുവാങ്ങി ദില്ലിയിലേക്ക്. പ്രധാനമന്ത്രി മോദിയെ നേരിൽ കാണുകയാണ് പ്രധാന ഉദ്ദേശം. അതേസമയം തൻ്റെ മന്ത്രി സ്ഥാനത്തെപ്പറ്റി പാർട്ടി തീരുമാനിക്കുമെന്നും സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് ലോക്സഭയില്‍ പ്രാതിനിധ്യം നല്‍കിയ സുരേഷ് ഗോപിയുടെ നേട്ടം ആഘോഷമാക്കുകയാണ് ബിജെപി പ്രവർത്തകർ.തലസ്ഥാനത്തും തൃശൂരും വൻ സ്വീകരണമാണ് നൽകിയത്. തൃശൂരിൽ വലിയ ആഹ്ളാദ പ്രകടനവും നടന്നു.
ബിജെപി ദേശീയ സെക്രട്ടറിയും കേരളത്തിൻ്റെ ചുമതലക്കാരനുമായ പ്രകാശ് ജാവഡേക്കര്‍ , വി. മുരളീധരന്‍, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മിസോറം മുന്‍ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പടെ പ്രമുഖ നേതാക്കൾ ,സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ചു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിലും സുരേഷ് ഗോപിയുടെ വിജയത്തിന് പ്രത്യേക പരാമർശമുണ്ടായി.