അനധികൃത ടാക്സി സർവ്വീസുകൾക്കെതിരേ നടപടി കർശനമാക്കി ദുബായ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച പരിശോധനയിൽ 225 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്നവിൽനിന്ന് വൻ തുകപിഴയും ഈടാക്കി.
ദുബായിൽ യാത്രക്കാരെയോ ചരക്കുകളോ കൊണ്ടുപോകുന്ന അനധികൃത ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് കോർപ്പറേറ്റ് നിയമലംഘകർക്ക് 50,000 ദിർഹവും വ്യക്തികൾക്ക് 30,000 ദിർഹവും വരെ ലഭിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. ദുബായ് പോലീസ്, എയർപോർട്ട് സെക്യൂരിറ്റി, എമിറേറ്റ്‌സ് പാർക്കിംഗ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പുറമേ നിരവധി വാഹനങ്ങൾക്ക് പിഴയും ഈടാക്കിയിട്ടുണ്ട്.അതേസമയം അനധികൃത ടാക്സികൾക്കെതിരേ ഗതാഗത വകുപ്പ് ക്യാമ്പൈനും ശക്തമാക്കിയിട്ടുണ്ട്.