കീം എക്സാം ജൂൺ 6 മുതൽ, യുഎഇയിൽ പരീക്ഷ എഴുതുന്നത് 402 പേർ

Date:

Share post:

കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷയ്ക്ക് (കീം) ഒരുങ്ങി യുഎഇ. ഇന്ത്യയ്ക്കു പുറത്തുള്ള ഏക പരീക്ഷാ കേന്ദ്രമായ ദുബായിൽ 402 പേരാണ് രജിസ്റ്റർ ചെയ്തത്. ജൂൺ 6 മുതൽ 8 വരെ ദുബായ് ഗർഹൂദിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ വച്ച് പരീക്ഷ നടക്കും. എൻജിനീയറിങ് പരീക്ഷയ്ക്ക് 386 പേരും ഫാർമസിക്ക് 16 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

യുഎഇ സമയം രാവിലെ 8.30ന് ദുബായിൽ പരീക്ഷ ആരംഭിക്കും. 7.15നു തന്നെ വിദ്യാർഥികൾ പരീക്ഷാ ഹാളിൽ എത്തിയിരിക്കണം. ബയോമെട്രിക്, ഫെയ്സ് റെക്കഗ്‌നിഷൻ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. പരീക്ഷയ്ക്കായി എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.

വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ

1) വിദ്യാർഥികൾ 7.15ന് സ്കൂളിൽ എത്തിച്ചേരണം

2) അഡ്മിറ്റ് കാർഡില്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല

3) പരീക്ഷയുടെ ഇടവേളകളിൽ സ്കൂളിന് പുറത്തേക്ക് ആരെയും വിടില്ല

4) വെള്ളവും ലഘുഭക്ഷണവും കരുതണം.

5) രക്ഷിതാക്കൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല

6) പരീക്ഷയ്ക്കുശേഷം സ്കൂളിൽ തങ്ങാൻ വിദ്യാർഥികളെ അനുവദിക്കില്ല

7) പരീക്ഷ തീരുന്നതിന് 15 മിനിറ്റ് മുൻപ് രക്ഷിതാക്കൾ സ്കൂൾ പരിസരത്ത് എത്തിയിരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...