ദുബായ് മെട്രോ റെഡ് ലൈൻ സർവീസുകൾക്ക് ബുധനാഴ്ച രാവിലെ തടസ്സം നേരിട്ടു. അൽ ഖൈൽ സ്റ്റേഷനും യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാരെയാണ് യാത്രാ തടസ്സം ബാധിച്ചത്.
രാവിലെ 6:19 നാണ് തടസ്സം ആദ്യം റിപ്പോർട്ട് ചെയ്തത്, ഇത് ഒരു മണിക്കൂറിലധികം നീണ്ടു നിന്നു. തിരക്കേറിയ സമയങ്ങളിൽ സർവ്വീസ് വൈകുന്നതിന് പിന്നിലെ കാരണം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കിയിട്ടില്ല.
യാത്രാ തടസ്സം നേരിട്ട സ്റ്റേഷനുകൾക്കിടയിലെ ഗതാഗതം സുഗമമാക്കുന്നതിന് ആർടിഎ ബദൽ ബസ് സർവീസുകൾ വിന്യസിച്ചിട്ടുണ്ട്.