കേരളത്തിന് അഭിമാനമായി ‘വടക്കൻ’, കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിലെ ഏഴ് ചിത്രങ്ങളിൽ ഒന്ന് 

Date:

Share post:

മലയാളികൾക്കൊരു സന്തോഷ വാർത്ത!കേരളത്തിന് അഭിമാനമായി ‘വടക്കൻ’. സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വടക്കൻ’ എന്ന ചിത്രം കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കീക്കോ നകഹര, റസൂൽ പൂക്കുട്ടി, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന ‘വടക്കൻ’ ഈ വിഭാഗത്തിൽ ഇടംനേടുന്ന ഏക മലയാളചിത്രമെന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഫിലിം മാർക്കറ്റുകളിൽ പ്രധാനമായ കാനിന്‍റെ മാർഷെ ദു ഫിലിമിൽ ചിത്രം പ്രദർശിപ്പിക്കുന്ന നിരവധി വൈവിധ്യമാർന്ന ചിത്രങ്ങൾക്കൊപ്പമാണ് ‘വടക്കനും ഇടം പിടിച്ചിരിക്കുന്നത് എന്നതിൽ ഓരോ മലയാളികൾക്കും അഭിമാനിക്കാം. മലയാള സിനിമയുടെ വൈവിധ്യതയും കേരളത്തിൻ്റെ സംസ്കാരവും നിഗൂഡത നിറഞ്ഞ പശ്ചാത്തലത്തിൽ ഇത്തരമൊരു കഥയിലൂടെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ അത് ഏറെ പ്രതീക്ഷ സൃഷ്ടിക്കുന്നുണ്ട് എന്ന് മേളയുടെ സംഘാടകർ തന്നെ അഭിപ്രായപ്പെട്ടു.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് ‘വടക്കൻ’ നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് ചിത്രം. ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ചുകൊണ്ട് രാജ്യാന്തര, ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് ‘വടക്കനി’ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്- ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിന്‍റെ നിർമ്മാതാവുമായ ജയ്ദീപ് സിംഗ് അഭിമാനത്തോടെ പറഞ്ഞു.

കാനിലെ ഈ പ്രദർശനം ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. സൂപ്പർനാച്ചുറൽ ത്രില്ലറായ ‘വടക്കൻ’ ഒരു അഭിമാന പ്രൊജക്ടാണ്. ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്കാരിക പൈതൃകമാണ്ചിത്രം മുന്നോട്ടുവെയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളം കൂടാതെ തമിഴ്, കന്നഡ , തെലുങ്ക് ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്. കാനിൽ തിളങ്ങാൻ കാത്തിരിക്കുകയാണ് വടക്കൻ, ഒപ്പം ഓരോ മലയാളികളും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...