മാർക്ക് കുറഞ്ഞതിനേക്കുറിച്ചുള്ള ആശങ്കകൾക്ക് വിട; യുഎഇയിൽ ഓൺലൈനായി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അവസരവുമായി സിബിഎസ്ഇ

Date:

Share post:

പരീക്ഷ നന്നായി എഴുതിയെങ്കിലും മാർക്ക് കുറഞ്ഞുപോയതിന്റെ കാരണമോർത്ത് ആശങ്കപ്പെടുന്നവരാണ് ഇന്ന് മിക്ക വിദ്യാർത്ഥികളും. അക്കാരണത്താൽ പലരും പുനർ മൂല്യനിർണയത്തിനായി അപേക്ഷകൾ സമർപ്പിക്കാറുമുണ്ട്. ഇനി ലഭിച്ച മാർക്കിനേക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട. യുഎഇയിൽ ഓൺലൈനായി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അവസരമൊരുക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ).

10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഉത്തരക്കടലാസുകൾ ഓൺലൈനായി അവലോകനം ചെയ്യാനും അവർക്ക് ലഭിച്ച മാർക്ക് പരിശോധിക്കാനുമുള്ള അവസരം ലഭിക്കുക. ഒരു നിശ്ചിത ഫീസ് അടച്ച് ഈ സേവനം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ഫലപ്രഖ്യാപനത്തിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി.

ലഭിച്ച മാർക്ക് കാണുന്നതിനായി വിദ്യാർത്ഥികൾക്കായി ഒരു ലിങ്ക് ബോർഡിന്റെ വെബ്സൈറ്റിൽ പ്രസീദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ലിങ്ക് ലഭ്യമാക്കി അഞ്ച് ദിവസത്തേക്ക് ഈ സേവനം ഉപയോ​ഗിക്കാൻ സാധിക്കും. അതേസമയം, മെയ് 20 ന് ശേഷം സിബിഎസ്ഇ ബോർഡ് 10,12 ക്ലാസുകളിലെ പരീക്ഷ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസീദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...