കേരളത്തിൽ വോട്ടിങ് 71 ശതമാനം പിന്നിട്ടു; വടകരയിൽ വോട്ടെടുപ്പ് അർത്ഥരാത്രി വരെ നീളാൻ സാധ്യത

Date:

Share post:

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടിങ് 71 ശതമാനം പിന്നിട്ടു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം മണിക്കൂറുകൾക്ക് മുമ്പ് തന്നെ അവസാനിച്ചെങ്കിലും പോളിങ് മന്ദ​ഗതിയിലായതിനേത്തുടർന്ന് വടകരയിൽ ഇപ്പോഴും വോട്ടിങ് തുടരുകയാണ്. വടകരയിലെ ഓർക്കാട്ടേരി, മാട്ടൂൽപീടിക, നരിക്കുന്ന് എന്നീ മൂന്ന് ബൂത്തുകളിലാണ് വോട്ടിങ് ഇപ്പോഴും തുടരുന്നത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.57%. പത്തനംതിട്ടയിലാണ് കുറവ് രേഖപ്പെടുത്തിയത്- 63.34%.

തിരുവനന്തപുരം-66.41%, ആറ്റിങ്ങൽ-69.39%, കൊല്ലം-67.82%, പത്തനംതിട്ട-63.34%, മാവേലിക്കര-65.86%, ആലപ്പുഴ-74.25%, കോട്ടയം-65.59%, ഇടുക്കി-66.37%, എറണാകുളം-67.97%, ചാലക്കുടി-71.59%, തൃശൂർ-71.91%, പാലക്കാട് -72.45%, ആലത്തൂർ-72.42% പൊന്നാനി – 67.69% മലപ്പുറം-71.49% കോഴിക്കോട്-73.09% വയനാട് -72.71% വടകര-73.09% കണ്ണൂർ-75.57% കാസർഗോഡ്-74.16% എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം. ആകെ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.

സമയം അവസാനിച്ചെങ്കിലും വടകരയിലെ ഓർക്കാട്ടേരി, മാട്ടൂൽപീടിക, നരിക്കുന്ന് എന്നീ മൂന്ന് ബൂത്തുകളിലും പോളിങ് മന്ദ​ഗതിയിലായതോടെ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ ഈ ബൂത്തുകളിലെ വോട്ടിങ് അർത്ഥരാത്രി വരെ നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, മണിക്കൂറുകളോളം ക്യൂ നിന്നിട്ടും വോട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോവുകയും ചെയ്ത സാഹചര്യവുമുണ്ടായി.

ആറ് മണിക്ക് ശേഷവും വടകര ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരുടെ തിരക്കിനേത്തുടർന്ന് വോട്ടിങ് നീളുകയായിരുന്നു. ഇതോടെ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകുകയും വോട്ടിങ് തുടരുകയുമായിരുന്നു. എത്രവൈകിയാലും ടോക്കൺ ലഭിച്ചവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...