ഒമാനിലുണ്ടായ വാഹനാപാകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി മാജിദ, തൃശുൾ ഇരിങ്ങാലക്കുട സ്വദേശി ഷർജ , ഈജിപ്ത്കാരിയായ അമാനി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേരും മലയാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കറ്റ്-ഇബ്രി ഹൈവേയിലാണ് അപകടമുണ്ടായത്. നിസ്വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽ മരിച്ചത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് പോകാൻ ഡിവൈഡറിൽ കാത്തു നിൽക്കുവേ കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ നിയന്ത്രണംവിട്ട് ഇവരുടെമേൽ പാഞ്ഞ് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.