സൈബർ തട്ടിപ്പിന് കാലവും നേരവും ഇല്ല. എപ്പോൾ വേണമെങ്കിലും ആരും വേണമെങ്കിലും സൈബർ തട്ടിപ്പിന് ഇരയാകാം. അതിന് വേണ്ടത് നിതാന്ത ജാഗ്രതയാണ്.
ദുബായ് ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്’ ഉപഭോക്താക്കൾക്ക് സൈബർ തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയാണ്. വ്യാജ വെബ്‌സൈറ്റുകൾ, തട്ടിപ്പ് ഇ -മെയിലുകൾ,സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ‘സാലികി’ന്റെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബ്രോക്കർമാരെയും ഔദ്യോഗിക സ്ഥാപനങ്ങളെയും വേണം ആശ്രയിക്കാൻ. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് വെബ്‌സൈറ്റും ഇതിനായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിർദേശിച്ചു.
ഉപഭോക്താക്കൾ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും അക്കൗണ്ട് രഹസ്യങ്ങളും പങ്കുവെക്കരുതെന്ന് ‘സാലിക്’ സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. സമീപകാലത്തായി സൈബർ തട്ടിപ്പ് ലക്ഷ്യംവച്ച് നിരവധി മെസേജുകൾ ഓൺലൈനിൽ ‘സാലികി’ൻറെ പേരിൽ പ്രചരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഔദ്യോഗികമായി മുന്നറിയിപ്പ് നിർദ്ദേശം.