ഈദുൽ ഫിത്തർ: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 19 അധിക വിമാനങ്ങളുമായി എമിറേറ്റ്‌സ്

Date:

Share post:

ഈദ് അൽ ഫിത്തറിന് യാത്രക്കാരുടെ കനത്ത തിരക്കായിരിക്കും ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് 19 അധിക വിമാനങ്ങൾ മേഖലയിലുടനീളം അനുവദിച്ചു.

ഈ അവധിക്കാലത്ത് 1,50,000-ത്തിലധികം യാത്രക്കാരെയാണ് എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ജിദ്ദ, കുവൈറ്റ്, ബെയ്‌റൂട്ട്, അമ്മാൻ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളാണ് ഇപ്പോൾ എമിറേറ്റ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 7 മുതൽ 13 വരെ എമിറേറ്റ്സ് ജിദ്ദയിലേക്ക് ഏഴ് വിമാനങ്ങൾ അധികമായി കൂട്ടിച്ചേർക്കും.

എമിറേറ്റ്സ് ഏപ്രിൽ 7 നും 20 നും ഇടയിൽ കുവൈറ്റിലേക്ക് ആറ് അധിക സർവ്വീസുകൾ നടത്തും. ബഹ്‌റൈനിലേക്കുള്ള എമിറേറ്റ്‌സിൻ്റെ ഫ്ലൈറ്റ് ഷെഡ്യൂൾ മെയ് 2 മുതൽ 22 പ്രതിവാര ഫ്ലൈറ്റുകളായി വിപുലീകരിക്കും. ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് പ്രത്യേകം തയ്യാറാക്കിയ ഈദ് മെനു നൽകും. ചിക്കൻ ബിരിയാണി, ലാംബ് കിബ്ബെ ലബാനി, മക്ബൗസ്, വാനില, റോസ് മൗസ് കേക്ക് എന്നിവയും മറ്റ് രുചികരവും മധുരവുമായ വിഭവങ്ങൾക്കൊപ്പം നൽകപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...