കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചില സേവനങ്ങൾ ഇനി ഗൂഗിൾ ക്ലൗഡിളായിരിക്കും ലഭ്യമാവുക. റിയൽ എസ്റ്റേറ്റ് മാനേജ്മെന്റിനും ഇ-സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും വേണ്ടിയുള്ള ഇലക്ട്രോണിക് പോർട്ടലുകൾ ഇത്തരത്തിൽ മാറ്റിയതായി മന്ത്രാലയം അറിയിച്ചു.
ക്ലൗഡ് കമ്പ്യൂട്ടിങ് നൽകുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ ഭാഗമായാണ് പുതിയ മാറ്റമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് കൂടാതെ മറ്റു നിരവധി സേവനങ്ങളും പോർട്ടലുകളും വരും ദിവസങ്ങളിൽ ഗൂഗിൾ ക്ലൗഡിലേക്ക് കൈമാറും. ഇതിലൂടെ പൗരന്മാർക്കും ബിസിനസ് ഉടമകൾക്കും അതിന്റെ സേവനങ്ങൾ ലഭ്യമായി തുടങ്ങും. വികസനവും നവീകരണവും ത്വരിതപ്പെടുത്തുന്നതിന് ഗൂഗിൾ ക്ലൗഡിലേക്ക് മാറുന്നതിലൂടെ സാധ്യമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.