ഭാരത് ജോഡോ യാത്ര കേരളത്തിൽ

Date:

Share post:

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിലെത്തി. പാറശാലയിൽ നിന്നായിരുന്നു ഇന്നത്തെ പര്യടനത്തിന് തുടക്കമായത്. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ട് രാഹുൽ ഗാന്ധി യാത്രയ്ക്ക് തുടക്കമിട്ടു.ശശി തരൂർ എംപിയും പദയാത്രയിലുണ്ട്.

വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിക്കും കൂട്ടർക്കുമൊപ്പം കേരളത്തില്‍ നിന്നുള്ള പദയാത്രികരും അണിചേർന്നു. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി തുടങ്ങിയവരും ചേര്‍ന്നാണ് സ്വീകരണം നൽകിയത്.

കേരളത്തില്‍ ഏഴ് ജില്ലകളിലൂടെ പദയാത്ര കടന്നുപോകും. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമാണ് പദയാത്ര. യാത്ര കടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവർത്തകരും നേതാക്കലും യാത്രയിൽ വന്നുചേരും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രാ സമയക്രമം. ഇതിനിടെയിൽ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

ഭാരത് ജോഡോ യാത്രയില്ലുള്ള മുന്നൂറ് പദയാത്രികർക്കുമുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെയും ജോഡോ യാത്ര സംസ്ഥാന കോഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും നേതൃത്വത്തില്‍ നടക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിച്ച് 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം നടത്തും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കും.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നുണ്ട്. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30നാണ് സമാപിക്കുക. 22 നഗരങ്ങളില്‍ റാലികളും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...