ജീവിതത്തിലും സിനിമയിലും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ സാധിക്കുക എന്നത് ഭാഗ്യം തന്നെയാണ്. വളരെ അപൂർവ്വം താരങ്ങളാണ് ഇത്തരത്തിൽ വിവാഹ ശേഷവും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് താരദമ്പതികളായ ഇന്ദ്രജിത്തിനും പൂർണിമയ്ക്കുമാണ്.
തന്റെ സിനിമാ കരിയർ ആരംഭിച്ചപ്പോൾ മുതൽ ഇന്ന് വരെ ഇടവേളകളില്ലാതെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്ദ്രജിത്ത്. ഇടക്കാലത്ത് അഭിനയരംഗത്തുനിന്നും മാറി നിന്നെങ്കിലും അവതാരികയായും വിവിധ ടിവി പരിപാടികളിൽ അതിഥിയായുമെല്ലാം പൂർണിമ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പൂർണിമ അഭിനയരംഗത്ത് വീണ്ടും തിരിച്ചുവരികയും ചെയ്തു. ഇപ്പോൾ ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയിൽ ഇവർ ഒരുമിച്ചെത്തുമെന്ന വാർത്തകളാണ് പുറത്തതുവരുന്നത്.
സിനിമയുടെ ഫസ്റ്റ്ലക്കിൽ കാണിക്കുന്ന മുറിയിലെ ഭിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും വിവാഹ ഫോട്ടോയാണ് തുക്കിയിട്ടിരിക്കുന്നത്. ഇതോടെയാണ് സിനിമയിൽ ഇവർ ദമ്പതികളായി എത്തുന്നു എന്ന വാർത്ത പ്രചരിച്ചത്. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിച്ചിട്ടില്ല. എന്നാൽ പൂർണിമയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്ന് തെളിയിക്കുന്ന നിരവധി പേസ്റ്ററുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്തായാലും താരദമ്പതികളെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.