സൗദിയിലെ റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിന്‍ പദ്ധതിക്ക് നീക്കം. അൽ ഹറമൈൻ ട്രെയിനിന് സമാനമായ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനത്തിന് തുടക്കമിട്ടു. ഗതാഗത ഉപമന്ത്രി റുമൈഹ് അൽ റുമൈഹാണ് ഇക്കാര്യം അറിയിച്ചത്.
ഇരു പ്രദേങ്ങളും തമ്മിലുളള യാത്രാ സമയം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഒരു മണിക്കൂര്‍ 15 മിനിറ്റായി ചുരുങ്ങും. രാജ്യത്തെ റെയില്‍ ഗാതഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതകൾക്ക് റെയില്‍വേ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ഒരുക്കാനും നീക്കമുണ്ട്., ലോക്കൊ പൈലറ്റാകാന്‍ സൗദി വനിതകൾക്ക് പരിശീലനം നല്‍കും. ഇതിന്‍റെ ആദ്യഘട്ടം ജനുവരിയില്‍ ആരംഭിക്കും. സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി വനിതളെ പൈലറ്റുമാരായി ആദ്യം നിയമിക്കുക അൽ ഹറമൈൻ ട്രെയിനില്‍ ആയിരിക്കുമെന്നും ഗതാഗത ഉപമന്ത്രി റുമൈഹ് അൽ റുമൈഹ് വ്യക്തമാക്കി.