ലോകത്തിലെ അത്ഭുതകരമായ കെട്ടിട നിർമ്മിതികളിലൊന്നാണ് ദുബായിലെ ബുർജ് ഖലീഫ. 828 മീറ്റർ ഉയരമുള്ള 160 നിലകളോടു കൂടിയ കെട്ടിടം. ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടം. എന്നാൽ ഏറ്റവും ഉയരുമുളള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലെത്തി ലോകത്തെ ഇതുവരെ അമ്പരപ്പിച്ചവർ വെറും 7 പേർ മാത്രം.
മേഘങ്ങളേയും മറികടന്ന് ആകാശത്തിൻ്റെ അതിരുകളിലേക്ക് നടന്നുകയറുക എന്നത് കേവലം ശാരീരികമായ സാഹസികത മാത്രമല്ല. ഒരു മനുഷ്യനെ സംബന്ധിച്ച് ആത്മാവിൻ്റെ പരീക്ഷണം കൂടിയാണ്. സാധാരണ പൊതുജനങ്ങൾക്ക് അനുമതി ലഭ്യമാവില്ലെങ്കിലും ധീരരായ ചിലർക്ക് ബുർജ് ഖലീഫയുടെ മുകളിലെത്താൻ അവസരം ലഭിച്ചിട്ടുണ്ട്.
ആരാണ് ആ ധൈര്യശാലികൾ?
1. ടോം ക്രൂസ്
ബോളിവുഡ് നടൻ ടോം ക്രൂസാണ് ആദ്യമായി ബുർജ് ഖലീഫയുടെ മുകളറ്റം കീഴടക്കിയത്. 2010ലായിരുന്നു സാഹസികത. ടോം ക്രൂസിൻ്റെ മിഷന്‍ ഇംപോസിബിള്‍ ആക്ഷന്‍ ത്രില്ലര്‍ പരമ്പരയുടെ നാലാംഭാഗം ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. പിന്നീട് സിനിമയിലും ചില സീനുകൾ ഉൾപ്പെടുത്തി. ടോംക്രൂസിൻ്റെ കഥാപാത്രമായ രഹസ്യ ഏജൻ്റ് ഏഥന്‍ ഹണ്ട് ബുര്‍ജ് ഖലീഫയുടെ 130-ആമത് നിലയിലേക്ക് കയറുന്ന രംഗങ്ങള്‍. പ്രത്യേക തയ്യാറെടുപ്പുകളോടെ ചിത്രീകരിച്ച സീനുകൾ സിനിമയിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമാണ്.
2. ഷെയ്ഖ് ഹംദാൻ
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദാണ്
ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ഭൂമിയെ ദർശിച്ച രണ്ടാമൻ. 2013ലും 2022ലുമായി രണ്ടുതവണ ഷെയ്ഖ് ഹംദാൻ ബുർജ് ഖലീഫയുടെ മുകളിൽ പ്രവേശിച്ചിട്ടുണ്ട്. 160 നിലകൾ 38 മിനിറ്റിനുള്ളിൽ കയറി തൻ്റെ യഥാർത്ഥ കായികക്ഷമത പ്രകടമാക്കി റെക്കോർഡ് സ്ഥാപിച്ച വ്യക്തികൂടിയാണ് ഷെയ്ഖ് ഹംദാൻ.
3. നിക്കോൾ സ്മിത്ത് ലുഡ്വിക്
2021ൽ എമിറേറ്റ്‌സ് എയർലൈൻസിൻ്റെ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമായി ബുർജ് ഖലീഫയുടെ മുകളിലെത്തിയ ആളാണ് നിക്കോൾ സ്മിത്ത് ലുഡ്‌വിക്ക്. ഇതോടെ എയർ ഹോസ്റ്റസായിരുന്ന ഇവർ അന്താരാഷ്ട്ര പ്രശസ്തി നേടി. ‘ഞാൻ ഇപ്പോഴും ഇവിടെയുണ്ട്’ എന്നെഴുതിയ സന്ദേശവും കയ്യിലേന്തിയായിരുന്നു നിക്കോൾ സ്മിത്തിൻ്റെ പ്രകടനം. ബുർജ് ഖലീഫയുടെ മുകളിൽ കയറിയ ആദ്യ വനിതയെന്ന റെക്കോർഡും നിക്കോൾ സ്മിത്തിന് സ്വന്തമായി. “ജീവിതം ഒരു ധീര സാഹസികത ” ആണെന്നായിരുന്നു നിക്കോൾ സ്മിത്തിൻ്റെ പ്രതികരണം.
4. വിൽ സ്മിത്ത്
ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട നടനായ വിൽ സ്മിത്തും 2021ലാണ് ബുർജ് ഖലീഫയുടെ മുകളിലെത്തിയത്. 2021ൽ ടവറിൻ്റെ 2,909 പടികൾ നടന്നുകയറുകയായിരുന്നു അദ്ദേഹം. ശരീരഭാരം കുറയ്ക്കുക എന്ന സന്ദേശവുമായായിരുന്നു വിൽ സ്മിത്തിൻ്റെ കയറ്റം.
5. സാം സണ്ടർലാൻഡ്
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയുടെ മുകളിൽ കയറി നിന്ന് ബ്രിട്ടിഷ് മോട്ടർ സൈക്കിൾ ഓട്ടക്കാരൻ സാം സുന്ദർലൻഡ് പറഞ്ഞു, “ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീതിയുണർത്തുന്ന കാര്യം.. അവിശ്വസനീയം”. ദുബായ് ടൂറിസവും റെഡ് ബുള്ളും ചേർന്നു നിർമിച്ച പ്രമോഷനൽ വിഡിയോയിലാണ് സാഹസിക പ്രകടനവും താരത്തിന്റെ വാചകങ്ങളും. 2022ലാണ് സാം സണ്ടർലാൻഡ് ബുർജ് ഖലീഫയുടെ ഉയരെ എത്തിയത്.
6 & 7 അലൈൻ റോബർട്ടും അലക്സിസ് ലാൻഡോട്ടും
2023 നവംബറിൽ പ്രശസ്ത പർവതാരോഹകരായ അലൈൻ റോബർട്ടും അലക്സിസ് ലാൻഡോട്ടും ബുർജ് ഖലീഫയിൽ കയറി. ആഗോള പർവത ശുചീകരണ ശ്രമത്തിന് തുടക്കം കുറിച്ചായിരുന്നു സാഹസികത. സുരക്ഷാ നിയമങ്ങൾക്കനുസൃതമായി കയറുകളും ഹാർനെസുകളും ഉപയോഗിച്ചാണ് ഇരുവരും ബുർജ് ഖലീഫയുടെ മുകളിലെത്തിയത്.