സംസ്ഥാന സർക്കാറിന്റെ ക്ഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചു. നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്കായിരുന്നു ക്ഷണം. അതിൽ അമിത് ഷാ പങ്കെടുക്കാതെ സെപ്റ്റംബർ മൂന്നിന് തന്നെ തിരികെ പോകും. സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ നൽകിയ ക്ഷണം സ്വീകരിക്കാതെ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ പ്രോഗ്രാം ചാർട്ട് പുറത്തിറങ്ങി.
സെപ്റ്റംബർ 2ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3ന് തിരികെ ഡൽഹിയിലേക്ക് പോകും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത്. സെപ്റ്റംബര്‍ 4ന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിച്ചേരാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് 2ന് അമിത് ഷാ കേരളത്തില്‍ എത്തുന്നത്.
തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്തംബർ മൂന്ന് വരെ കോവളത്ത് നടക്കും. തിരുവനന്തപുരത്തെ ബിജെപി പട്ടിക മോർച്ച സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.