ചെങ്കടലിന് നടുവിൽ ഭൂചലനം. സൗദി ജിയോളജിക്കൽ സര്‍വേ പുറത്ത് വിട്ട റിപ്പോർട്ടിൽ 32 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ 4.40 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയുടെ കരഭാഗങ്ങളില്‍ ഇത് വലിയ പ്രകമ്പനമുണ്ടാക്കിയിട്ടില്ല. അതേസമയം അറേബ്യന്‍ ഫലകത്തിന്റെ പടിഞ്ഞാര്‍ അതിര്‍ത്തി ആഫ്രിക്കന്‍ ഫലകത്തില്‍ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്റെ കാരണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാഅല്‍ഖൈല്‍ പറഞ്ഞു.