‘രാഷ്ട്രീയത്തിലേക്ക് ഉടനില്ല, ഇതാണ് എന്റെ ലക്ഷ്യം’, വെളിപ്പെടുത്തി നടൻ വിശാൽ 

Date:

Share post:

ബിഗ് സ്ക്രീൻ അടക്കി വാഴുന്ന ചലച്ചിത്ര താരങ്ങൾക്ക് ആരാധകർ ഏറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊണ്ട് ജന മനസ്സുകൾ കീഴടക്കുന്നവരും പലപ്പോഴും പരാജയപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. കമൽഹാസൻ, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങൾ അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. അഭിനയം നിർത്തുകയും മുഴുവൻ രാഷ്ട്രീയ പ്രവർത്തകൻ ആകാനും തീരുമാനിച്ചു എന്ന വിജയ് യുടെ പ്രസ്താവന ആരാധകരെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ ഏറെ ആരാധകരുള്ള തമിഴ് താരമാണ് വിശാൽ.

ഇപ്പോഴിതാ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ തള്ളി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടൻ വിശാൽ. രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാവില്ലെന്ന് താരം വ്യക്തമാക്കി. മാത്രമല്ല, ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. അത് ഇനിയും തുടരുമെന്നും വിശാൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന സൂചനയും താരം നൽകിയിട്ടുണ്ട്.

‘അഭിനേതാവായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഫാൻസ് ക്ലബ്ബ് വഴി ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആദ്യം മുതലേ ചെയ്തുവരുന്നുണ്ട്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫാൻസ് ക്ലബ് നടത്തുന്നത്’- വിശാൽ കൂട്ടിച്ചേർത്തു.

അതേസമയം ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് അടുത്ത ഘട്ടമെന്നും താരം വ്യക്തമാക്കി. താരത്തിന്റെ അമ്മയുടെ പേരിൽ നടത്തുന്ന ‘ദേവി ഫൗണ്ടേഷൻ’ വഴി എല്ലാ വർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുവരികയാണ്. മാത്രമല്ല ദുരിതബാധിതരായ കർഷകരെയും സഹായിച്ച് വരുന്നു.

‘ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ആവശ്യഘട്ടത്തിൽ ഭാവിയിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞാൻ മടിക്കുകയുമില്ല’-വിശാൽ പറഞ്ഞു. നിലവിൽ ‘രത്നം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...